ലോകായുക്തയുടെ ചിറകരിയുന്നത് അഴിമതി കേസിൽ നിന്ന് രക്ഷപെടാനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നിയമസഭ സമ്മേളിക്കാനിരിക്കെ സഭയെ നോക്കുകുത്തിയാക്കിയാണ് നടപടിയെന്നും കെ സുധാകരൻ പറഞ്ഞു. ലോകായുക്തയുടെ അധികാരം മറികടക്കാനുള്ള നിയമഭേദഗതിയിൽ വിശദീകരണവുമായി നിയമ മന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു. എജിയുടെ നിയമോപദേശം അനുസരിച്ചാണ് ഓർഡിനൻസ് ഇറക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെ നിയമം കൂടി പഠിച്ചാണ് തീരുമാനം. നിയമഭേദഗതി വിശദമായി ചർച്ച ചെയ്തു എന്നുമാണ് നിയമമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരായ കേസുമായി ഓർഡിനൻസിനു ബന്ധമില്ല. ലോകായുക്ത തന്നെ ചില ഭേദഗതികൾ ആവശ്യപ്പെട്ടു. ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമവ്യവസ്ഥ കേരളത്തിലുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓർഡിനൻസിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുകയാണ്. സംസ്ഥാന സർക്കാരിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തി. ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാൻ പിണറായി സർക്കാർ ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London