ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കൊലപാതകത്തെ കോൺഗ്രസോ, കെ.എസ്.യുവോ ന്യായീകരിക്കില്ല, അപലപിക്കും. കെ എസ് യു മുൻകൈയെടുത്ത് ഒരു കലാലയത്തിലും കൊലപാതകം നടക്കില്ലെന്ന് ഉറപ്പുണ്ട്. ഏത് സാഹചര്യത്തിലാണ് കൊലപാതകമെന്ന് പരിശോധിക്കും. ഇടുക്കിയിൽ എം.എം.മണി– എസ്.രാജേന്ദ്രൻ പക്ഷങ്ങൾ തമ്മിൽ പ്രശ്നമുണ്ടെന്ന് അറിയുന്നു. മഹാരാജാസ് കോളജിൽ കെ.എസ്.യുക്കാരെ ആക്രമിച്ചത് ആരെന്നും കെ.സുധാകരൻ ചോദിച്ചു. ആരാണ് അക്രമകാരികളെന്ന് കേരളം വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധീരജിന്റെ കൊലപാതകത്തിനു പിന്നിൽ കോൺഗ്രസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. പൈശാചിക രാഷ്ട്രീയം പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കൊലക്കത്തി രഷ്ട്രീയം കൈവെടിയാൻ കെ എസ് യു, യൂത്ത് കോൺഗ്രസ് നേതാക്കൾ തയാറാകണം. കെ.സുധാകരൻ കെപിസിസി അധ്യക്ഷനായ ശേഷം അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London