കെ സുധാകരൻ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും. രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് സുധാകരൻറ ചുമതലയേൽക്കൽ ചടങ്ങ്. ഇന്ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം അർപ്പിക്കുന്ന സുധാകരൻ തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാർപ്പണം നടത്തും.
പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനിൽ എത്തുന്ന സുധാകരന് സേവാദൾ വോളൻറിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് സുധാകരൻ പാർട്ടി പാതക ഉയർത്തും. 11 മണിയോടെയാണ് സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുക. ഇതിന് ശേഷം സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിടവാങ്ങൽ പ്രസംഗം നടത്തും. അധികാരമേറ്റ കെ സുധാകരനും തന്റെ ആമുഖ പ്രസംഗം നടത്തും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London