തിരുവനന്തപുരം: സിബിഐ വേണ്ടെന്ന് പിണറായി സര്‍ക്കാര്‍ എത്രയൊക്കെ തീരുമാനങ്ങള്‍ എടുത്താലും സിബിഐ അന്വേഷണത്തില്‍ നിന്നും പിന്നോട്ട് പോകില്ല… എന്‍ഫോഴ്സ്മെന്റ് വിചാരിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയും പരിശോധന നടത്തും.. കെ.സുരേന്ദ്രന്. മന്ത്രിസഭായോഗം എത്രയൊക്കെ തീരുമാനങ്ങള്‍ എടുത്താലും അന്വേഷണത്തില്‍ നിന്ന് സി.ബി.ഐ പെട്ടിയും മടക്കി പോകുമെന്ന് കരുതണ്ടെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. എന്‍ഫോഴ്സ്മെന്റ് വിചാരിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയും പരിശോധന നടത്തും. അതിനെ തടഞ്ഞ് നിര്‍ത്താന്‍ പിണറായിക്ക് കഴിയില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു. സംസ്ഥാനത്ത് ഉണ്ടായ പ്രളയ ദുരന്തവും, നിപ്പാ വൈറസിനെ പോലും പിണറായി സര്‍ക്കാര്‍ പണം കണ്ടെത്താനുള്ള ആയുധമാക്കി മാറ്റി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London