ആലപ്പുഴയിലെ രഞ്ജിത് വധക്കേസിൽ കൊലയാളികളെ സംസ്ഥാനം വിടാൻ കേരള പൊലീസ് സഹായം നൽകിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസിന്റെ അറിവോടെയാണ് എസ്ഡിപിഐയുടെ പ്രതികൾ കേരളം വിട്ടതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ‘രഞ്ജിത് കൊല്ലപ്പെട്ട് രണ്ട് ദിവസം പൊലീസ് അനങ്ങിയില്ല. പ്രതികൾക്കായി നാഷണൽ ഹൈവേയിലും സംസ്ഥാന ഹൈവേയിലും പരിശോധനയുണ്ടാകുമെന്ന് പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതികൾക്ക് വിവരം നൽകി. പൊലീസ് പ്രതികൾക്ക് രക്ഷപെടാൻ എല്ലാ സഹായവും നൽകി. ആലപ്പുഴയിൽ നടക്കുന്നത് ഏകപക്ഷീയമായ അന്വേഷണമാണ്. പോപ്പുലർ ഫ്രണ്ടിന്റെ ഒരു കേന്ദ്രത്തിലും പരിശോധന നടത്താൻ പോലും പൊലീസ് തയ്യാറായില്ല. ആലപ്പുഴ സംഭവത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. അമ്പലപ്പുഴ എംഎൽഎയുടെ സഹായവും പ്രതികൾക്ക് രക്ഷപെടാൻ ലഭിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ വധക്കേസിൽ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് എഡിജി പി വിജയ് സാഖറെ അറിയിച്ചു. മറ്റു പ്രതികളെ ഉടൻ പിടികൂടാമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം. കേസിൽ ഇതുവരെ അറസ്റ്റിലായത് 13 പ്രതികളാണെന്നും എ ഡി ജി പി വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London