പൂജപ്പുരയിൽ ബിജെപി പ്രവർത്തകർ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തെ അപലപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. സംഭവത്തിൽ നടപടിയെടുക്കാൻ ജില്ലാ പ്രസിഡന്റിനോട് ആവശ്യപ്പെട്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജയിൽ മോചിതനായ പി.സി.ജോർജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവർത്തകരാണ് ഇന്നലെ ജയിലിന് മുൻപിൽ മാധ്യമ പ്രവർത്തകരെ ആക്രമിച്ചത്. ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൂജപ്പുര ഏരിയയിലെ ചുമതലയുള്ള ബിജെപി പ്രവർത്തകരായ കൃഷ്ണകുമാർ, പ്രണവ് എന്നിവർക്കെതിരെയാണ്. മനഃപൂർവം ആക്രമിക്കൽ,തടഞ്ഞുവയ്ക്കൽ, അസഭ്യം വിളിക്കൽ എന്നിവയ്ക്കാണ് കേസ് എടുത്തിട്ടുള്ളത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London