കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30 യ്ക്ക് തൃശൂർ പൊലീസ് ക്ലബിൽ സുരേന്ദ്രൻ ഹാജരാകും. പരാതിക്കാരനായ ധർമരാജനും കെ.സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചതിന്റെ പേരിലാണ് ചോദ്യം ചെയ്യൽ. ജൂലൈ 6ന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും കെ.സുരേന്ദ്രൻ കൂടുതൽ സമയം ചോദിച്ചു വാങ്ങുകയായിരുന്നു.
മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയിൽ കെ സുരേന്ദ്രനും ധർമ്മരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്. നഷ്ടപ്പെട്ട കുഴൽപ്പണം ബിജെപിയുടേതാണെന്ന നിലപാടിലാണ് അന്വേഷണ സംഘം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London