സിൽവർ ലൈനിനെതിരെ പാർലമെൻ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡൽഹി പൊലീസ് തടഞ്ഞ വിഷയത്തിൽ കെ സുരേന്ദ്രന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. സുരേന്ദ്രന് പാർലമെൻ്റിൽ പോയി പരിചയമില്ലെന്നും പാൽലമെൻ്റിന് മുന്നിൽ പെരുമാറേണ്ടതെങ്ങനെയെന്നതിനെപ്പറ്റി അദ്ദേഹം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വാർത്ത സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ് കോൺഗ്രസ് എംപിമാർ കെ റെയിലിനെതിരായി വിജയ് ചൗക്കിൽ പ്രതിഷധം നടത്തിയതെന്ന തരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരണം നടത്തിയിരുന്നു.
‘സാധാരണയായി പാർലമെൻ്റിൽ അതീവ സുരക്ഷാ മേഖലയിൽ പ്രകടനം അനുവദിക്കാറില്ല. അങ്ങനെയൊരു രീതിയെക്കുറിച്ചും കേട്ടിട്ടില്ല. ഡൽഹി പൊലീസിന് ഈ പ്രതിഷേധത്തെ കുറിച്ചോ കെ റെയിലിനെ കുറിച്ചോ അറിയില്ല. ഗേറ്റ് ചാടിക്കടന്ന് കേരളത്തിൽ കാണിക്കുന്നത് പോലെയൊന്നും പാർലമെൻ്റിൽ നടക്കില്ല’ കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ് കെ റെയിൽ. കേരളത്തിന്റെ പരിസ്ഥിതിയെ നശിപ്പിക്കുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതുമായ പദ്ധതിയാണ് കെ റെയിൽ. വലിയ അഴിമതി ലക്ഷ്യം വച്ചുകൊണ്ടാണ് പിണറായി വിജയൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London