കൊച്ചി: സംവരണവിഷയത്തില്‍ മുസ്ലീം ലീഗിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിന്്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ലീഗും മറ്റു തീവ്ര വര്‍ഗീയ പ്രസ്ഥാനങ്ങളും ശ്രമിക്കുകയാണെന്ന് കെ.സുരേന്ദ്രന് ആരോപിച്ചു. മുന്നോക്കസംവരണത്തിനെതിരെ ആസൂത്രിതമായ നീക്കമാണ് നിലവില്‍ നടക്കുന്നത്. മുന്നോക്ക സംവരണം മോദി സര്‍ക്കാര്‍ വിഭാവനം ചെയ്ത പോലെയല്ല കേരളത്തില്‍ നടപ്പിലാക്കിയതെന്നും സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ ശക്തമാക്കിയതാണ് കേരളത്തില്‍ പ്രശ്നം സൃഷ്ടിക്കുന്നതെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. സ്വര്‍ണക്കള്ളക്കടത്തില്‍ തന്റെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി അറസ്റ്റിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London