ശോഭാ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ മുരളീധരൻ്റെ നേമത്തെ സ്ഥാനാർഥിത്വം ആത്മഹത്യാപരമാണ്. നേമത്ത് മത്സരിക്കാനെത്തുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്. തർക്കവും പ്രതിഷേധവുമുള്ള സീറ്റുകളിൽ ഉടൻ സ്ഥാനാർഥികളെ തീരുമാനിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
“ശോഭ സുരേന്ദ്രനോട് മത്സരിക്കണമെന്ന് പാർട്ടി നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. പക്ഷേ അവർ അസൗകര്യം അറിയിക്കുകയായിരുന്നു. ഡൽഹിയിൽ പോവുന്നതിന് രണ്ട് ദിവസം മുൻപ് ഞാൻ തന്നെ അവരോട് സംസാരിച്ചതാണ്. തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് വരുന്നത്”- കെ സുരേന്ദ്രൻ വ്യക്തമാക്കി.
കഴക്കൂട്ടം, വട്ടിയൂർക്കാവ് ഉൾപ്പെടെ ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിജെപി ഇന്നലെ പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ പുറത്തുവിട്ട പട്ടികയിൽ ശോഭ സുരേന്ദ്രൻ്റെ പേരുണ്ടായിരുന്നില്ല. സുരേന്ദ്രൻ്റെ പേര് രണ്ട് മണ്ഡലങ്ങളിലുണ്ടായിരുന്നു- മഞ്ചേശ്വരത്തും കോന്നിയിലും. ബിജെപിയിലെ മുതിർന്ന നേതാക്കൾക്ക് പോലും കിട്ടാത്ത ഭാഗ്യമാണ് സുരേന്ദ്രന് ലഭിച്ചതെന്നും രണ്ട് സീറ്റിലും സുരേന്ദ്രൻ വിജയക്കട്ടെയെന്നും ശോഭ സുരേന്ദ്രൻ ആശംസിച്ചു. തൻ്റെ പേര് എങ്ങനെ ഒഴിവായെന്ന് അറിയില്ലെന്നും ശോഭ സുരേന്ദ്രൻ പറയുകയുണ്ടായി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London