കഴിഞ്ഞ ദിവസം രാത്രി ആലപ്പുഴ ബൈപ്പാസിൽ കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ കാറിൽ വന്ന ഒരു സംഘത്തിൻ്റെ അസഭ്യ വർഷം. രാത്രിയ 12 മണിയോടുടുക്കുന്ന സമയത്താണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്. യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ബസിന് നേരെയാണ് ആലപ്പുഴ ബൈപ്പാസ് കഴിഞ്ഞ് ബസിനെ കൂറേ ദൂരം ചെയ്സ് ചെയ്യുകയും ശേഷം ബസിന് മുന്നിൽ കാർ നിർത്തി അസഭ്യം പറയുകയും ചെയ്തത്. ഉടൻ തന്നെ ബസിലുണ്ടായിരുന്ന യാത്രക്കാർ പൊലീസിനെ വിവരം അറിയിച്ചു. ഇത്തരം സംഭവങ്ങൾ വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്. ആലപ്പുഴ ബെപ്പാസിലെ സിഗിനലിൽ സൈഡ് കാറുകാർക്ക് ലഭിച്ചില്ല എന്ന കാരണത്താലാകാം കാറുകാർ ഇത്തരത്തിൽ ചേസ് ചെയ്തതെന്നാണ് ഡ്രൈവർ പറഞ്ഞത്. അമിത വേഗതയിൽ അല്ല ബസ് വന്നതെന്ന് യാത്രക്കാർ പറയുന്നുണ്ട്. കെ സ്വിഫ്റ്റിനെതിരെ നിരവധി പരാതികളാണ് അടുത്തിടെ ഉയർന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങളും കെ സ്വിഫ്റ്റിനെതിരെ നടക്കുന്നുണ്ട് എന്നതും പരിതാപകരമാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London