ശബരിമലയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവങ്ങളായിരുന്നു അന്ന് നടന്നതെന്നും കടകംപള്ളി പറഞ്ഞു. വിശാല ബെഞ്ചിൻറെ വിധി എന്തായാലും വിശ്വാസികളുമായും രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ചേ തീരുമാനത്തിലെത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി.
‘2018 ൽ നടന്നത് ഒരു പ്രത്യേക സംഭവമാണ്. ആ സംഭവത്തിൽ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പിന്നീടുണ്ടായ പ്രശ്നങ്ങളും ഞങ്ങൾക്ക് വിഷമമുണ്ടാക്കി. എന്നാൽ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിൽ പരിഗണനയിലിരിക്കുകയാണ് വിധി. അത് എന്തുതന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തുമാത്രമേ അക്കാര്യത്തിൽ തീരുമാനമെടുക്കൂ.അക്കാര്യം ഞങ്ങൾ വീണ്ടും വീണ്ടും എടുത്തുപറയുന്നുമുണ്ട്. അന്നെടുത്ത കേസുകൾ എല്ലാം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു.’ മന്ത്രി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London