തിരുവനന്തപുരത്തെ കോവിഡ് സ്ഥിതി അതിസങ്കീര്‍ണമാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന് പറഞ്ഞു. ഒരു അഗ്നിപര്‍വതത്തിന് മുകളിലാണ് നമ്മളെന്ന് എല്ലാവരും ഓര്‍ക്കണം. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം. സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് കരുതാനാകില്ല. എങ്കിലും ഇപ്പോള്‍ ട്രിപ്പിള്‍ ലോക് ഡൗണിലേക്ക് പോയി ജനങ്ങളെ ഭയപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സമ്പര്‍ക്ക രോഗികള്‍ കൂടുന്നത് ഗൗരവത്തോടെയാണ് കാണുന്നത്. തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കും. രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യവില്പ്പനക്കാരന് കന്യാകുമാരി ബന്ധമുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കല്‍ റെപ്രസെന്റേറ്റീവിന് ധാരാളം ഡോക്ടര്‍മാരുമായും ബന്ധമുണ്ട്. ഓണ്‍ലൈനുകളില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം വീടുകളിലെത്തിക്കുന്ന ഡെലിവറി ബോയ്സ് കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
© 2019 IBC Live. Developed By Web Designer London