ആലപ്പുഴ കൈനകരി ജയേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. കേസിലെ രണ്ടാം പ്രതി സാജൻ, മൂന്നാംപ്രതി നന്ദു, ജനീഷ് എന്നിവർക്കാണ് ജീവപര്യന്തവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. കേസിലെ ഒൻപത്, പത്ത് പ്രതികളായ സന്തോഷ്, കുഞ്ഞുമോൻ എന്നിവർക്ക് രണ്ട് വർഷം തടവും അരലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. ഒന്നാംപ്രതി പുന്നമട അഭിലാഷ് കഴിഞ്ഞ ഏപ്രിലിൽ കൊല്ലപ്പെട്ടിരുന്നു.
2014 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. മുൻവൈരാഗ്യത്തിന്റെ പേരിൽ ഗൂണ്ടാ സംഘം കൈനകരിയിലെ ജയേഷിന്റെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആലപ്പുഴ അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. അതേസമയം വിധിപ്രസ്താവനയ്ക്കുശേഷം പ്രതികൾ പ്രോസിക്യൂഷനെ ഭീഷണിപ്പെടുത്തി. കോടതി വളപ്പിലെത്തിയ ഗൂണ്ടകളെ പൊലീസ് വിരട്ടിയോടിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London