കളമശേരി മോഡൽ ആക്രമണം കൊല്ലത്തും. കരിക്കോട് സ്വദേശികളായ എട്ടാംക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂരമർദ്ദനം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.. കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദ്ദനം. കരിങ്കൽ ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചെന്ന് മർദനമേറ്റ കുട്ടി പറഞ്ഞു.
കൊല്ലം പേരൂർ കൽക്കുളത്താണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് കൂട്ടുകാരെ മർദ്ദിച്ചത്. കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇക്കഴിഞ്ഞ 24-ാം തിയതിയാണ് സംഭവം നടന്നത്. ഇന്നലെയാണ് കുട്ടികളുടെ രക്ഷകർത്താക്കൾ സംഭവം അറിഞ്ഞത്. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ മൊഴി അടക്കം പൊലീസ് രേഖപ്പെടുത്തും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London