ശബരിമലയെ കലാപക്കളമാക്കി മാറ്റിയത് ബിജെപിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിശ്വാസികൾക്ക് എതിരായി സർക്കാർ ഒന്നും ചെയ്തില്ല. കോടതി വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്തത്. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെങ്കിലും നടപ്പാക്കേണ്ടിവരുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. വിശ്വാസികൾക്ക് ഒപ്പമെന്ന് പറയുന്ന ബിജെപി എന്തുകൊണ്ടാണ് ശബരിമല വിഷയത്തിൽ പാർലമെന്റിൽ നിയമം പാസാക്കാത്തത്.
കാർഷിക നിയമം പാസാക്കി, കശ്മീർ നിയമം പാസാക്കി, എല്ലാ കാര്യങ്ങളിലും നിലപാട് സ്വീകരിക്കുന്നവർ എന്തുകൊണ്ട് വിശ്വാസികൾക്ക് വേണ്ടി നിയമം പാസാക്കിയില്ലെന്നും കാനം രാജേന്ദ്രൻ ചോദിച്ചു. ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നാണ് വിശ്വാസം. ജനങ്ങൾക്കൊപ്പം നിന്ന മുന്നണിയാണിത്. ഏറെ പ്രതിസന്ധികളുണ്ടായപ്പോഴും ജനങ്ങൾക്കൊപ്പമുണ്ടായിരുന്ന മുന്നണിയാണ് എൽഡിഎഫ്. വിഷയങ്ങളിൽ നിഷേധാത്മക നിലപാടായിരുന്നു പ്രതിപക്ഷം സ്വീകരിച്ചത്.
കേരളത്തിന്റെ ദുരിത അവസ്ഥയിൽ കേരളത്തെ കൈപിടിച്ചു കയറ്റാൻ കേന്ദ്രം സഹായിച്ചില്ല. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നാണ് പ്രതീക്ഷയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London