മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം പിന്‍വലിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ പി വിഭാഗം. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നെന്നും സവര്‍ണ താത്പര്യം മാത്രം മുന്‍നിര്‍ത്തിയാണ് സംവരണം പ്രഖ്യാപിച്ചതെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്. എ പി വിഭാഗം മുഖപത്രമായ സിറാജ് പത്രത്തിലാണ് മുന്നാക്ക സംവരണത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സവര്‍ണ താത്പര്യം മാത്രം സംരക്ഷിക്കാനുള്ള പ്രഖ്യാപനമാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലിങ്ങളുടെ അവസരങ്ങള്‍ കുറയ്ക്കുന്നതാണ് മുന്നാക്ക സംവരണമെന്നും മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു. വിദ്യാഭ്യാസ മേഖലയിലെ ഇതുവരെയും നടപ്പാക്കി കഴിഞ്ഞ അഡ്മിഷനുമായി ബന്ധപ്പെട്ട കേസുകളില്‍ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും മുഖപത്രം വ്യക്തമാക്കുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ വന്‍ചതിയാണ് സംവരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിയത്. സംവരണവിഭാഗങ്ങളെ സര്‍ക്കാര്‍ അപമാനിക്കുകയാണ്. സാമ്പത്തിക അവശത ചൂണ്ടിക്കാട്ടി സംവരണത്തിന്റെ അടിസ്ഥാന തത്വം അട്ടിമറിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സംവരണം നടപ്പാക്കിത്. മുന്നാക്ക സംവരണത്തില്‍ നഷ്ടം സംഭവിക്കുന്നത് നിലവിലെ സംവരണ വിഭാഗങ്ങള്‍ക്ക് തന്നെയാണെന്ന് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്, സിറാജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London