കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം വഴി കള്ളക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് സിബിഐ. നാല് കസ്റ്റംസ് സൂപ്രണ്ടുമാര്‍ അടക്കം 14 പേര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്.
രണ്ട് മാസം മുമ്പ് കരിപ്പൂര്‍ വിമാനത്താവളം വഴി കള്ളക്കടത്തുകാരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ സിബിഐ ഒരു പ്രാഥമിക റെയ്ഡ് നടത്തിയിരുന്നു. ഈ വീടുകളില്‍ നിന്ന് സാധനങ്ങളും ലക്ഷക്കണക്കിന് രൂപയും സിബിഐ പിടിച്ചെടുത്തിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുമതി വേണം. അതിനുള്ള അപേക്ഷ സിബിഐ നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ വൈകുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള അനുമതി നല്കി. അതിന്റെ അടിസ്ഥാനത്തിലാണ് സിബഐ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 14 കസ്റ്റംസ് ഉദ്യോഗസ്ഥരുല് നാല് പേര് സൂപ്രണ്ടുമാര്‍ ആണ്. ബാക്കിയുള്ളവര്‍ ഇന്‍സ്പെക്ടര്‍മാരാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London