കേന്ദ്രമന്ത്രി ശ്രീപദ് നായിക് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഭാര്യ വിജയയും സഹായിയും മരിച്ചു. ഉത്തര കന്നട ജില്ലയിൽ വെച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മന്ത്രി ആശുപത്രിയിൽ ചികിത്സയിലാണ്.
മന്ത്രിയെയും കൂടെയുണ്ടായിരുന്നവരെയും ഗോവയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മന്ത്രി അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാറിൽ ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.
കർണാടകയിലെ അങ്കോള സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. വാഹനം കീഴ്മേൽ മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗോകർണത്തേക്കുള്ള യാത്രയിലായിരുന്നു മന്ത്രിയും കുടുംബവും. ഭാര്യ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സഹായി ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് മരിച്ചത്.
© 2019 IBC Live. Developed By Web Designer London