ഓരോ തുള്ളി ജലവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ ഉണർത്തി ഒരു ജല ദിനം കൂടി കടന്നുപോയി. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന അവസ്ഥയിൽ ജല പ്രാധാന്യം വിളിച്ചോതി എടപ്പാൾ നാട്ടുനന്മ ഈ ദിനത്തിൽ ഒരു ഹൃസ്വ ചിത്രം ജനങ്ങൾക്കായി സമർപ്പിക്കുന്നു.
കരുതൽ എന്ന പേരിട്ടിരിക്കുന്ന ഈ ഹൃസ്വ ചിത്രം ഒരു നായയിലുടെയാണ് ജല സംരക്ഷണ സന്ദേശത്തിന്റെ കഥ പറയുന്നത്. ആശയവും , സംവിധാനവും സത്യൻ കണ്ടനകം ക്യാമറ – എസിറ്റിങ്ങ് കെ.എ. പ്രത്യുഷ്മാണ് നിർവ്വഹിച്ചിരിക്കുന്നത്. കാലടി അമ്പതൊടി വീട്ടിലെ ഭ ടി എന്ന നായക്കൊപ്പം അദ്വൈദ് എസ് മൂർത്തി, കെ വി ദൃശ്യ എന്നിവർ അഭിനേതാക്കളായി എത്തുന്നു. എടപ്പാൾ നാട്ടു നന്മയുടെ യൂട്യുബ് ചാനലായ N MA എടപ്പാൾ വിഷൻ ചാനലിൽ കഴിഞ്ഞ ദിവസെ വൈകിട്ട് 7 മണിക്ക് ചിത്രം ആവിശ്ക്കരിച്ചു. കഴിഞ്ഞ വർഷത്തെ ജല ദിനത്തിൽ മാണിയൂർ കായലിനേക്കുറിച്ച് നാട്ടുന്ന ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London