കാസർഗോഡ് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഷുഹൈലയുടെ മരണത്തിൽ പൊലീസിനെതിരെ കുടുംബം. ആത്മഹത്യാപ്രേരണ വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. ബോവിക്കാനം ആലനടുക്കത്തെ മഹ്മൂദ്- ആയിഷ ദമ്പതികളുടെ മകൾ ഷുഹൈലയെ മാർച്ച് 30 നാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി ആത്മഹത്യാ കുറിപ്പ് ഇട്ടാണ് ഷുഹൈല മരിച്ചത്. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്താൽ സത്യാവസ്ത പുറത്ത് വരുമെന്നാണ് കുടുംബം പറയുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London