ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൂടി കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഇതോടെ 24 മണിക്കൂറിനുള്ളില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ആറായി.
കുല്ാഗമില് മൂന്ന് ജെയ്ഷ് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതിനു പിന്നാലെയാണ് ആംശിപോറ ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ചത്. സുടര്ന്ന് ഇവിടം വളഞ്ഞ് സുരക്ഷാസേന നടത്തിയ തെരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്ത ഭീകരരെ സുരക്ഷാസേന നേരിടുകയായിരുന്നു. സൈന്യവും പോലീസും സിആര്‍പിഎഫും ചേര്‍ന്നാണ് ഓപ്പറേഷന് നടത്തിയത്. ഒരു തോട്ടത്തിനുള്ളിലെ വീടിനോടു ചേര്‍ന്നുള്ള പശുത്തൊഴുത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് സൈനികവക്താവ് അറിയിച്ചത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.
© 2019 IBC Live. Developed By Web Designer London