നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിലെത്തി. അൽപ സമയത്തിനുള്ളിൽ അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്യും. ഈ മാസം 31ന് മുൻപായി അന്വേഷണം പൂർത്തിയാക്കണമെന്ന കോടതി നിർദേശം നിൽക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം. നടിയെ ആക്രമിച്ച കേസിൽ കാവ്യയുടെ പങ്കിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഫോൺ രേഖകളിൽ നിന്ന് വെളിപ്പെട്ട കാര്യങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് കാവ്യയിൽ നിന്ന് വിശദീകരണം തേടും. അന്വേഷണം സമയബന്ധിതമായി പൂർത്തീകരിക്കാൻ കോടതി നിർദേശം കൂടി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കാവ്യയുടെ ചോദ്യം ചെയ്യൽ നിർണായകമാകുന്നത്. ഇനിയും കാവ്യ അന്വേഷണ സംഘത്തോട് നിസഹകരിച്ചാൽ കേസിൽ കാവ്യയെ പ്രതിയാക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങാൻ ഇടയുണ്ട്.
കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിനായി മുൻപും ക്രൈംബ്രാഞ്ച് പലതവണ നീക്കം നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിക്കുന്നിടത്ത് കാവ്യ മാധവൻ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടിസ് നൽകാൻ് ക്രൈം ബ്രാഞ്ച് തീരുമാനമെടുത്തിരുന്നു. മുൻപ് രണ്ട് തവണ നോട്ടിസ് നൽകിയിരിരുന്നെങ്കിലും കാവ്യയെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ആദ്യ തവണ സ്ഥലത്തില്ലെന്ന മറുപടിയും രണ്ടാം തവണ വീട്ടിൽ മാത്രമേ ചോദ്യം ചെയ്യലിന് തയ്യാറാകൂ എന്ന മറുപടിയായിരുന്നു കാവ്യ നൽകിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London