പത്തനാപുരം ആശുപത്രിക്കെതിരായ വിമർശനം, ഡോക്ടേഴ്സിനെ അപമാനിച്ചിട്ടില്ലെന്ന് കെ ബി ഗണേഷ് കുമാർ എം.എൽ.എ. ആശുപത്രിയിലെ വീഴ്ചയാണ് തുറന്നുകാട്ടിയത്. ആരോഗ്യമന്ത്രി വിഷയവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കെ ബി ഗണേഷ്കുമാർ എം എൽ എ പറഞ്ഞു. കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഡോക്ടർമാർ രംഗത്തെത്തി. കേരള സ്റ്റേറ്റ് ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോയിയേഷനും കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് ഫെഡറേഷനുമാണ് രംഗത്തെത്തിയത്.
ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിച്ചത് കൊണ്ടാണ് ടൈലും ഫ്ലെഷ് ടാങ്കും തകരാൻ ഇടയായത്. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. വിഷയത്തിൽ അസിസ്റ്റൻറ് എൻജീനിയർ അടക്കമുള്ളവരാണ് നടപടി സ്വീകരിക്കേണ്ടതെന്നും അല്ലാതെ മെഡിക്കൽ ഓഫിസറിൻറെ ഉത്തരവാദിത്തമല്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
കെട്ടിടം നിർമിച്ച് ഉപകരണങ്ങൾ വാങ്ങിയിട്ടാൽ പോരെന്നും ഇവ പരിപാലിക്കാൻ ജീവനക്കാരില്ലെന്ന യാഥാർഥ്യം എം.എൽ.എ മനസിലാക്കണമെന്നും ഡോക്ടർമാർ പറയുന്നു. 40 കിടക്കകളുള്ള ആശുപത്രിയിൽ ഒരു സ്വീപ്പർ തസ്തികയാണുള്ളത്. 70 വയസുള്ള ആൾ ജോലിയിൽ നിന്ന് വിരമിച്ചു. നിലവിലെ ഒഴിവ് നികത്താൻ നടപടി സ്വീകരിച്ചിട്ടില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London