നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാൽ ഉത്തരാഖണ്ഡിലെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും 1000 രൂപ നൽകുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ.“സംസ്ഥാനത്തെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും ഞങ്ങൾ പ്രതിമാസം 1,000 രൂപ നൽകും.” ഉത്തരാഖണ്ഡിലെ കാശിപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്രിവാൾ പറഞ്ഞു. കഴിഞ്ഞ 20 വർഷത്തെ ഭരണം ഉത്തരാഖണ്ഡിന്റെ അവസ്ഥ മോശമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“ഞാനൊരു രാഷ്ട്രീയ നേതാവല്ല. എനിക്ക് രാഷ്ട്രീയം ചെയ്യാനറിയില്ല. ഞങ്ങൾക്ക് ജോലി ചെയ്യാനേ അറിയൂ. ഡൽഹിയിൽ 10 ലക്ഷം ആളുകൾക്ക് ഞങ്ങൾ ജോലികൾ നൽകിയിട്ടുണ്ട്, ഇവിടെയും നൽകും” അദ്ദേഹം പറഞ്ഞു. “രാഷ്ട്രീയ നേതാക്കൾ ഇവിടെ എന്താണ് ചെയ്തത്? കഴിഞ്ഞ 20 വർഷമായി ഈ നേതാക്കൾ സംസ്ഥാനത്തിന്റെ അവസ്ഥ മോശമാക്കി. ഞങ്ങൾ നിങ്ങൾക്ക് ജോലി നൽകും (ഞങ്ങൾ അധികാരത്തിൽ വന്നാൽ) ആളുകൾക്ക് എങ്ങനെ ജോലി നൽകണമെന്ന് എനിക്കറിയാം” കെജ്രിവാൾ കൂട്ടിച്ചേർത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London