ഡ്യുറൻഡ് കപ്പ് ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഇന്ത്യൻ നേവിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്.പെനൽറ്റി കിക്ക് വഴി അഡ്രിയാൻ ലൂണ ആണ് ബ്ലാസ്റ്റേഴ്സിൻറെ വിജയഗോൾ നേടിയത്.
ഇരു ടീമുകൾക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. ആദ്യ പകുതിയിൽ പന്തടക്കത്തിലും പാസിംഗിലും ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു മുന്നിൽ.ബ്ലാസ്റ്റേഴ്സിൻറെ കെ.പ്രശാന്തിനെ ബോക്സിൽ വീഴ്ത്തിയതിനാണ് റഫറി പെനൽറ്റി വിധിച്ചത്.
കെ പി രാഹുലും അബ്ദുൾ ഹക്കുവും ബ്ലാസ്റ്റേഴ്സിൻറെ ആദ്യ ഇലവനിൽ ഇറങ്ങി. ഒമ്പതാം മിനിറ്റിൽ പി എം ബ്രിട്ടോയിലൂടെ നേവി മുന്നിലെത്തേണ്ടതായിരുന്നു.പതിനെട്ടാം മിനിറ്റിൽ ഗോളിലേക്ക് ലഭിച്ച മികച്ച അവസരം രാഹുൽ നഷ്ടമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London