രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധന മന്ത്രി ക എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. 1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത്. മൂലധന ചെലവിനായി 14891 കോടി രൂപയാണ് വകയിരുത്തിയത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.3 ശതമാനം റവന്യൂ കമ്മിയും, 3.91 ശതമാനം ധനക്കമ്മിയും, 37.18 ശതമാനം പൊതുകടവുമാണ്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
ആരോഗ്യ മേഖലക്ക് 2629.33 കോടി
മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കോര്‍ത്തിണക്കി 100 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കും. ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉല്‍പ്പാദന ക്ഷമത മെച്ചപ്പെടുത്തല്‍, മെഡിക്കല്‍, കാര്‍ഷിക, കന്നുകാലി മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചെലവില്‍ കേരള ജനോമിക് ഡേറ്റാ സെന്റര്‍ . ന്യൂട്രാസ്യൂട്ടിക്കല്‍സില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നതിന് തുടക്കം കുറിക്കും.
സർക്കാരുകളുടെ പ്രവർത്തനങ്ങൾക്ക് 12,903 കോടി
സംസ്ഥാനത്ത് പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 12,903 കോടി രൂപ അനുവദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 2022-23 സാമ്പത്തിക വർഷം പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മിഷൻ അനുവദിച്ചിട്ടുള്ള ഗ്രാന്റ് ഉൾപ്പെടെയാണ് ഈ തുക വകയിരുത്തുന്നത്. വാർഷിക പദ്ധതിയിൽ നിന്നുള്ള വികസന ഫണ്ട് വിഹിതമായ 8048 കോടി രൂപയും ജനറൽ പർപസ് ഫണ്ടിലുൾപ്പെട്ട 1850 കോടി രൂപയും മെയിന്റനൻസ് ഫണ്ട് ഇനത്തിലുള്ള 3005 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കൂട്ടി
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കൂട്ടി. ന്യായവില 10 ശതമാനമാണ് കൂട്ടിയത്. സംസ്ഥാന സർക്കാരിൻറെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. അടിസ്ഥാന ഭൂ നികുതി പരിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമിയുടെ ന്യായവിലയുമായി ബന്ധപ്പെട്ട അപാകതകൾ പരിശോധിക്കും. ഇതിനായി ഉന്നതതല സമിതിയെ നിയമിക്കും. ഇതോടെ 200 കോടി യുടെ അധിക വരുമാനമാണുണ്ടാവുക.
ടൂറിസം മേഖലയ്ക്ക് 362.15 കോടി
ടൂറിസം മേഖലയ്ക്ക് 362.15കോടി അനുവദിച്ചു. പലിശ കുറഞ്ഞ വായ്പ റിവോൾവിങ് ഫണ്ട് ഏർപ്പെടുത്തും. ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾക്കായി 1000 കോടി വായ്പ നൽകും. ചാമ്പ്യൻസ് ബോട്ട് ലീഗ് 12 സ്ഥലങ്ങളിൽ സംഘടിപ്പിക്കുനതിന് 15 കോടിയും ബീച്ച് ടൂറിസം സമുദ്ര യാത്ര പദ്ധതിക്ക് അഞ്ച് കോടിയും നൽകും. കൂടാതെ കാരവാൻ പാർക്കുകൾക്ക് അഞ്ച് കോടിയും അനുവദിക്കും. 15 ഡാമുകളുടെ പുനരുദ്ധാരണത്തിന് 30 കോടി അനുവദിക്കും പഴശ്ശി ഡാം പദ്ധതിക്ക് 10 കോടിയും നൽകും. 2000 വൈഫൈ ഹോട്ട്സ്പോട്ട് സ്ഥാപിക്കാൻ 16 കോടി അനുവദിക്കും. പി കൃഷ്ണപിള്ള,ചെറുശ്ശേരി, എം എസ് വിശ്വനാഥൻ, എന്നിവരുടെ പേരിൽ സംസ്കാര കേന്ദ്രങ്ങൾ സ്ഥാപിക്കും. പണ്ഡിറ്റ് കറുപ്പൻ സ്മൃതി മണ്ഡപത്തിന് 30 ലക്ഷവും ചവറ അച്ചൻ സ്മാരകത്തിന് ഒരു കോടിയും അനുവദിച്ചു.
റീ ബിൾഡ് കേരള പദ്ധതിക്ക് 1600 കോടി
റീ ബിൾഡ് കേരള പദ്ധതിക്ക് 1600 കോടി അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇവ കൂടാതെ വെള്ളപ്പൊക്ക ദുരിതാശ്വാസം പരിഹരിക്കാൻ 14 കോടിയും പ്രളയം ബാധിച്ച് നശിച്ച പാലങ്ങൾ നിർമ്മിക്കാൻ 92 കോടി രൂപയും അനുവദിച്ചു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ പൂർണ ബജറ്റിൽ തീരസംരക്ഷണത്തിന് നൂറ് കോടി രൂപയും അനുവദിച്ചിരുന്നു.
മൃഗസംരക്ഷണ മേഖലയ്ക്ക് 392. 64 കോടി
മൃഗസംരക്ഷണ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ത്രിതല ആരോഗ്യ പരിരരക്ഷാ സംവിധാനമാണ് വിഭാവനം ചെയ്യുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മൃഗസംരക്ഷണ വകുപ്പിന്റെ ആകെ അടങ്കല്‍ തുക 392. 64 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തെക്കാള്‍ 91.33 കോടി അധികമാണ് . കുടപ്പനക്കുന്നിലെ മള്‍ട്ടിസ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയും ജില്ലാതല റഫറല്‍ യൂണിറ്റുകളായി പ്രവര്‍ത്തിക്കും. വെറ്ററിനറി പോളിടെക്നിക് താലൂക്ക്തല യൂണിറ്റായും വെറ്ററിനറി ആശുപത്രി/ വെറ്ററിനറി ഡിസ്പെന്‍സറി പഞ്ചായത്തുതലത്തിലും പ്രവര്‍ത്തിക്കും. ഇതിനായി 34 കോടി രൂപ ബജറ്റില്‍ അനുവദിച്ചു.
സംസ്ഥാനത്ത് 1000 കോടി മുതല്‍ മുടക്കില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍
സംസ്ഥാനത്ത് 1000 കോടി മുതല്‍ മുടക്കില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ശാസ്ത്ര സാങ്കേതിക മേഖലയിലെ നേട്ടങ്ങള്‍ ധാരാളം പുതിയ വ്യവസായ സാധ്യതകള്‍ തുറക്കുന്നു. ഈ സാധ്യതകള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനാണ് ആയിരം കോടി മുതല്‍ മുടക്കില്‍ നാലു സയന്‍സ് പാര്‍ക്കുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമായി ഇരട്ട ബ്ലോക്കുള്ള സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇതുകൂടാതെ ഒരു ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് സമീപം സ്ഥാപിക്കും.
‘വർക്ക് നിയർ ഹോം’ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ
വർക്ക് നിയർ ഹോം’ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. ഐടി അധിഷ്ടിത സൗകര്യങ്ങളുള്ള തൊഴിൽ കേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തുടങ്ങുന്നതോടെ അഭ്യസ്ഥവിദ്യരായ വീട്ടമ്മമാർക്കുൾപ്പെടെ തൊഴിലുകളഉടെ ഭാഗമാകാൻ കഴിയും. ഈ പദ്ധതിക്കായി 50 കോടി രൂപ നീക്കി വക്കുന്നതായി ധനമന്ത്രി അറിയിച്ചു.
സിൽവർ ലൈൻ പദ്ധതിക്ക് കിഫ്ബി വഴി 2000 കോടി
സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ കിഫ്ബി വഴി 2000 കോടി രൂപ ലഭ്യമാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സിൽവർ ലൈനിന്റെ പ്രാരംഭപ്രവർത്തനങ്ങൽ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ വികസനത്തിനായി കിഫ്ബി ഫണ്ടുപയോഗിച്ച് കിൻഫ്രാ പാലക്കാട് 1351 ഏക്കറിൽ ഇൻഡസ്ട്രിയൽ മാനുഫാക്ച്ചറിംഗ് ക്ലസ്റ്റർ എൽ.എം.സി ഏറ്റെടുക്കാൻ തുടങ്ങിയിട്ടുണ്ട്.
വെള്ളപ്പൊക്കം: കുട്ടനാടിന് 140 കോടി
വെള്ളപ്പൊക്കം നേരിടാന്‍ കുട്ടനാടിന് 140 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റില്‍ അറിയിച്ചു. എല്ലാ വര്‍ഷവും വെള്ളപ്പൊക്ക കെടുതി നേരിടുന്ന കുട്ടനാടിന് ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കും. കുട്ടനാട്ടില്‍ നെല്‍കൃഷി ഉല്‍പ്പാദനം കൂട്ടാന്‍ 58 കോടി രൂപ വകയിരുത്തി. കാര്‍ഷിക മേഖലയ്ക്ക് 851 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി വ്യക്തമാക്കി.
5 ജി നടപ്പാക്കാന്‍ ലീഡര്‍ഷിപ്പ് പാക്കേജ്
5ജി നെറ്റ്വര്‍ക്ക് സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഉന്നതതല സമിതി രൂപീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഡിജിറ്റല്‍ വിപുലീകരണത്തിന്റെ ഭാഗമായി 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് നടപ്പാക്കും. 2022 കേന്ദ്ര ബജറ്റിലും 5ജി നെറ്റുവര്‍ക്കുകള്‍ മെച്ചപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 5 ജി സംവിധാനം സംസ്ഥാനത്ത് കൊണ്ടുവരുന്നതിനും സേവന രംഗത്ത് മുന്നിലെത്തുന്നതിനും നടപടികള്‍ സ്വീകരിക്കും. 5 ജി വിപ്ലവത്തിന്റെ മുന്‍നിരയിലെത്തുന്നതിനുള്ള സവിശേഷ ഘടകങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു.
റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207 കോടി രൂപ
റോഡ് നിര്‍മ്മാണത്തില്‍ റബ്ബര്‍ മിശ്രിതം കൂടി ചേര്‍ക്കുന്ന പദ്ധതിയ്ക്കായി 50 കോടി രൂപ
കെ.എസ്.ആര്.ടി.സിയ്ക്ക് 1106 കോടി രൂപ
സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പൊതുഗതാഗത സംവിധാനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനം
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി 342.64 കോടി രൂപ
കെ-ഡിസ്കിന് 200 കോടി രൂപ സ്പോര്‍ട്സ് എക്കോണമി ശക്തിപ്പെടുത്താന്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടുകൂടി കായിക ഉപകരണങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London