സംസ്ഥാനത്ത് സ്കൂള്‍ കെട്ടിടങ്ങള്‍ നവീകരിച്ചതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ അപവാദ പ്രചാരണത്തിന് ശ്രമം നടക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലബാറിലാണ് കൂടുതല്‍ സ്കൂളുകള്‍ നവീകരിച്ചതെന്ന് പറയുന്നു. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങളെ പല രീതിയില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നവീകരിച്ച 34 സ്കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
© 2019 IBC Live. Developed By Web Designer London