കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തിരുരങ്ങാടി താലൂക്ക് സമ്മേളനം നടന്നു. കെ സി ഇ എഫ് ജില്ലാ സെക്രട്ടറി പി മുഹമ്മദ് കോയ യോഗം ഉത്ഘാടനം ചെയ്തു. ജില്ല ജോയിൻ്റ് സെക്രട്ടറി സബാദ് കരുവാരക്കുണ്ട് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി രാഹുൽ ജി നാഥ് സ്വാഗതം പറഞ്ഞു. താലൂക്ക് പ്രസിഡൻ്റ് സി വിജയൻ അധ്യക്ഷനായി. സംഘടനയിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് ഉള്ള യാത്രയപ്പ് യോഗം സംസ്ഥാന കമ്മിറ്റി അംഗം അലവി കെ ഉത്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച മെമ്പർമാരെയും യോഗം അനുമോദിച്ചു . ശംസുദ്ധീൻ പൂക്കിപ്പറമ്പ , കൃഷ്ണകുമാർ തറോൽ അനിത ദാസ് , വി വി അബ്ദുറഹിമാൻ , അജിത് മംഗലശ്ശേരി തുടങ്ങിയവർ സംസാരിച്ചു ..യോഗത്തിന് ശേഷം സംഘടനാ തിരഞ്ഞെടുപ്പും പുതിയ ഭാരവാഹികൾ സ്ഥാനമേല്കുകയും ചെയ്തു, താലൂക്ക് പ്രസിഡന്റ് ശംസുദ്ധീൻ, താലൂക്ക് വൈസ് പ്രെസിഡന്റ് – കൃഷ്ണകുമാർ തറോൽ, താലൂക്ക് സെക്രട്ടറി – അജീഷ് ഏ എം, ജോയിന്റ് സെക്രട്ടറി – ഉണ്ണികൃഷ്ണൻ പി, ട്രെഷറർ – രജീഷ് എന്നിവർ ചുമതലയേറ്റു.
ജില്ലാ കൌൺസിൽ അംഗങ്ങൾ
1.അലവി കെ 2.മുഹമ്മദ് കോയ പി 3. സി വിജയൻ 4. രാഹുൽ ജി നാഥ് 5. അനിത ദാസ് 6. കെ പി രവീന്ദ്രനാഥ് 7.വേലായുധൻ ഒ കെ 8. സുരേന്ദ്രൻ ഒലിപ്രം 9.ബാബു വള്ളിക്കുന്ന്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London