കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിനി നഫീസ (74) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 39 ആയി.
ഇവര്‍ക്ക് ജൂലൈ 11 ആണ് രോഗം സ്ഥിരീകരിച്ചത്. മരുമകള്‍ക്കും ഒപ്പം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രോഗ ഉറവിടം ഇത് വരെ വ്യക്തമായിട്ടില്ല. ഇവരെ കൂടാതെ കുടുംബത്തിലെ മറ്റ് 7 പേര്‍ക്കും കൂടി വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇവരുടെ 4 മക്കള്‍ക്കും 2 പേരക്കുട്ടികള്‍ക്കും ബന്ധുവായ അയല്‍വാസിക്കും ആണ് രോഗം സ്ഥിരീകരിച്ചത്.
© 2019 IBC Live. Developed By Web Designer London