കേരളത്തില്‍ ഇന്ന് 1038 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കിയത്.
തിരുവനന്തപുരം 226 , കൊല്ലം 133 , ആലപ്പുഴ 120, പത്തനംതിട്ട 49 , കോട്ടയം 51 , ഇടുക്കി 43 , എറണാകുളം 92 , തൃശൂര്‍ 56 , പാലക്കാട് 34 , മലപ്പുറം 61 , കോഴിക്കോട് 25, കണ്ണൂര്‍ 43 , വയനാട് 4, കാസര്‍കോട് 101 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 72 പരിശോധനാഫലം നെഗറ്റീവായി. തിരുവനന്തപുരം 9, കൊല്ലം 13, പത്തനംതിട്ട 38, ആലപ്പുഴ 19, ഇടുക്കി 1, കോട്ടയം 12, എറണാകുളം 18, തൃശൂര്‍ 33, പാലക്കാട് 15, മലപ്പുറം 52, കോഴിക്കോട് 14, വയനാട് 4, കാസര്‍കോട് 43 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകള്‍.
കൊവിഡ് കണക്കുകള്‍ ഉയരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂരില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിനി, കോഴിക്കോട് സ്വദേശി, കൊല്ലം സ്വദേശി എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഖൈറുന്നീസ(48)യാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഖൈറുന്നീസയുടെ മരണം സംഭവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോയയാണ് (57) ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ഇയാള്‍. കൊല്ലത്ത് മരിച്ചത് കുലശേഖരപുരം സ്വദേശി റഹിയാനത്ത്(55) ആണ്.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രോട്ടോകോളില്‍ മാറ്റം വരുത്തി. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി ആന്റിജന്‍ പരിശോധനാ റിസള്‍ട്ട് മതി. ഇതുവരെ ആര്‍ടിപിസിആര്‍ പരിശോധന നടത്തി റിസള്‍ട്ട് വന്ന ശേഷം മാത്രമേ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. ഈ രീതിക്കാണ് മറ്റം വരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London