കേരളത്തില്‍ ഇന്ന് 339 പേര്‍ക്ക് കൊവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കേസുകളില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 149 പേര് രോഗമുക്തി നേടി. ഏറ്റവും ഉയര്‍ന്ന സമ്പര്ക്കകണക്കും ഇന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഉറവിടമറിയാത്ത ഏഴ് കേസുകളാണ് ഉള്ളത്. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ കണക്കുകള്‍ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതരുള്ള ദിവസമാണ് ഇന്ന് തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. 95 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ, മലപ്പുറത്ത് 55, പാലക്കാട് 50, തൃശ്ശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍കോട് 11, കൊല്ലം 10, കോഴിക്കോട് എട്ട്, കോട്ടയം വയനാട് പത്തനംതിട്ട ജില്ലകളില്‍ ഏഴ്, കണ്ണൂര്‍ എട്ടു പേര്‍ക്കും രോഗം പോസിറ്റീവായിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യ കൊവിഡ് ബാധിതയാണെന്നാണ് സ്ഥിരീകരിച്ചത്. മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ ദേവിക ദാസിനാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഭര്‍ത്താവ് ജിതിന് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവരുടെ കൊവിഡ് രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ചൊവ്വാഴ്ചയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London