കോട്ടയം: കേരളത്തില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വിശ്വാസികളുടെ പ്രതിഷേധം അവസാനിച്ചിട്ടില്ല. നല്ല ഒരു സര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂല്യങ്ങള്‍ സംരക്ഷിക്കണപ്പെടണം. അതിനായി മികച്ച സര്‍ക്കാര്‍ ഉണ്ടാകണം. മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് സര്‍ക്കാരിനെ പരോക്ഷമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രംഗത്തുവന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London