ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 10.2 ശതമാനമാണ് പോളിങ്
ആവേശം ഒട്ടും കുറയാതെ കേരളം ഇന്ന് വിധിയെഴുതി തുടങ്ങി. കൊവിഡ്19 ഭീഷണിക്കിടെയിലും എങ്ങും നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മുതല്‍ വൈകീട്ട് 7വരെയാണ് വോട്ടെടുപ്പ് നടക്കുക. 8.05 മുഖ്യമന്ത്രി പിണറായി വിജയന് വോട്ട് രേഖപ്പെടുത്തി. 7.58 വട്ടിയൂര്‍ക്കാവ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് വോട്ട് രേഖപ്പെടുത്തി. 7.55 തിരുവനന്തപുരം ജില്ലയില്‍ 14 സീറ്റുകള്‍ നേടുമെന്ന് കടകംപള്ളി സുരേന്ദ്രന്. 7.50 കളമശേരിയില്‍ അട്ടിമറി ഉണ്ടാകില്ലെന്നും പാലാരിവട്ടം അഴിമതി സിപിഎമ്മിന് തിരിച്ചടിയാകുമെന്നും വികെ ഇബ്രാഹിം കുഞ്ഞ്. 7.45 സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് മന്ത്രി ഇപി ജയരാജന്. ഇടതുമുന്നണി നൂറിലധികം സീറ്റുകള്‍ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 7.44 പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് കാനാട്ടുപാറ ഗവ. പോളിടെക്നിക്ക് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. 7.40 എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് ഇ ചന്ദ്രശേഖരന്. 7.30 എന്‍ഡിഎ അട്ടിമറി വിജയം നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 7.20 യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് തിരുമാറാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വോട്ട് ചെയ്തു. 7.14 തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു വോട്ട് രേഖപ്പെടുത്തി. 7.13 സംസ്ഥാനത്ത് ബിജെപി മികച്ച വിജയം നേടുമെന്ന് ഇ ശ്രീധരന്. പാലക്കാട് മികച്ച വിജയ പ്രതീക്ഷയാണുള്ളതെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു. 7.06 വയനാട് കല്‍പ്പറ്റ എസ് കെ എം ജെ സ്കൂളില്‍ 28 നമ്പര്‍ ബൂത്തില്‍ എംവി ശ്രേയാംസ്കുമാര്‍ വോട്ട് രേഖപ്പെടുത്തി. 7.05 മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി വോട്ടു ചെയ്തു. മലപ്പുറം പാണക്കാട് സി.കെ.എം.എല്‍.പി സ്കൂളിലെ 97 എ ബൂത്തില്‍ എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. 7.01 ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് സുകുമാരന്‍ നായര്‍. ജനങ്ങളുടെ പ്രതിഷേധം അവസാനിച്ചിട്ടില്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു. 7.0 സംസ്ഥാനത്ത് വോട്ടുടുപ്പ് ആരംഭിച്ചു. 6.55 സംസ്ഥാനത്തെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London