കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ലോകശ്രദ്ധയാകർഷിച്ച കേരളത്തിൻറെ ആരോഗ്യമേഖലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള പ്രവാസി ഫെഡറേഷൻ രക്തദാനദിനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 22ന് രാവിലെ മുതൽ കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും പ്രവാസി ഫെഡറേഷൻ പ്രവർത്തകർ രക്തം ദാനം ചെയ്യും. എല്ലാ ലോക് ഡൗൺ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും പരിപാടി സംഘടിപ്പിക്കുക എന്ന് പ്രസിഡണ്ട് ബിനോയ് വിശ്വം എംപി, ജനറൽ സെക്രട്ടറി പി പി സുനീർ, വർക്കിങ് പ്രസിഡൻറ് ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎ എന്നിവർ അറിയിച്ചു.
© 2019 IBC Live. Developed By Web Designer London