തൃശൂര്‍: സംസ്ഥാനത്ത് മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ മത്സ്യവകുപ്പ് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനതല കര്‍ഷക ദിനാചരണം, ബ്ലോക്ക്തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍, കര്‍ഷകര്‍ക്കുള്ള മൊബൈല്‍ ആപ്പുകള്‍ എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പൊതുകുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തി മത്സ്യസമ്ബത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിക്ക് 3600 കോടി രൂപ മാറ്റിവെച്ചതായും ഇതില്‍ 1450 കോടി കൃഷിക്ക് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയുടെ വെബ്പോര്‍ട്ടലിന്റെയും മൊബൈല്‍ ആപ്ലിക്കേഷന്റെയും പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
© 2019 IBC Live. Developed By Web Designer London