എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവിൽ രാജ്യം. റിപ്പബ്ലിക്ക് ദിനാഘോഷം, തിരുവനന്തപുരത്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി.ആശംസകൾ നേർന്നത്ത് മലയാളത്തിലായിരുന്നു. ജില്ലയിൽ വിവിധ മന്ത്രിമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കൊവിഡ് സാഹചര്യത്തിൽ കാണികൾക്ക് കർശന നിയന്ത്രണം ഏർപെടുത്തിയാണ് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നത്. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ധനമന്ത്രി കെ എൻ ബാലഗോപാലായിരുന്നു മുഖ്യാതിഥി.
കേരളത്തെ പ്രശംസിച്ച് ഗവർണർ
റിപ്പബ്ലിക്ക് ദിന പ്രസംഗത്തിൽ കേരളത്തെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തിന്റെ പല സ്വപ്നങ്ങളൂം യാഥാർഥ്യമാകുന്നതിൽ കേരളത്തിന് നിർണായക പങ്കാണുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിനും കണക്ടിവിറ്റിയിലും ശക്തമായ വളർച്ചയാണ് കേരളത്തിലുണ്ടായത്. സദ് ഭരണ സൂചികയിൽ രാജ്യത്ത് അഞ്ചാം റാങ്കും തെക്കൻ സംസ്ഥാനങ്ങളിൽ ഒന്നാം റാങ്കും നേടി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London