ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആന്ധ്രാ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. നാളെ ന്യൂനമര്‍ദ്ദം ആന്ധ്രാതീരം തൊടും. ഒഡീഷ, ആന്ധ്രയുടെ തീരം എന്നിവിടങ്ങളില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തുടര്‍ന്ന് തെലങ്കാനയിലൂടെ ഗുജറാത്തിലേക്ക് കടക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി ഈ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കും. അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ചുഴലിക്കാറ്റിന് സമാനമായ സാഹചര്യം ഉരുത്തിരിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരളം വരെയുളള പ്രദേശത്ത് തിരമാല ഉയരാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴ ലഭിക്കാം. ഒറ്റപ്പെട്ട കനത്തമഴയ്ക്കുളള സാധ്യതയും തളളിക്കളയാന്‍ സാധിക്കില്ല. കേരളം, കര്‍ണാടക, കൊങ്കണ്‍ തീരം എന്നിവിടങ്ങളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London