കേരള-കർണാടക അതിർത്തിയിലെ, കാസർകോട് റോഡുകൾ അടച്ച കർണാടകയുടെ നിലപാട് മനുഷ്യത്വ രഹിതമെന്ന് കേരള ഹൈകോടതി. കോവിഡ് മൂലം മാത്രമല്ല മറ്റു കാരണങ്ങൾ കൊണ്ട് ആളുകൾ മരിച്ചാൽ ആര് ഉത്തരം പറയുമെന്നും കോടതി ചോദിച്ചു. കേന്ദ്ര നിയന്ത്രണത്തിലുള്ള ഹൈവേ അടക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും മൗലികാവകാശ ലംഘനം ഉണ്ടായാല്‍ ഇടപെടാന്‍ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. കാസർകോഡ് നിന്ന് ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കർണാടക എജി ഹൈക്കോടതിയില്‍ പറഞ്ഞു.
കൂർഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനാകില്ലെന്നും കര്‍ണാടക, ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ യോഗം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രോഗികളെ പോലും കടത്തിവിടാത്ത കർണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്നും മംഗലാപുരത്തേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ആറുപേർ ചികിത്സ കിട്ടാതെ മരിച്ചെന്നും കേരളം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London