കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നികുതി കുറയ്ക്കാൻ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വർഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വർധിപ്പിച്ചത്. കേന്ദ്രത്തിൻറേത് പോക്കറ്റടിക്കാരൻറെ രീതിയാണെന്നും മന്ത്രി പറഞ്ഞു. ആനുപാതികമായ കുറവ് കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ കൂടുതൽ കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല.
സാമൂഹിക ക്ഷേമ വകുപ്പുകൾ നടപ്പിലാവണമെങ്കിൽ ഖജനാവിൽ പണം വേണം. ഇത് പോലുള്ള നികുതികൾ കുറയ്ക്കാൻ തീരുമാനിച്ചാൽ ഖജനാവിൽ പണമുണ്ടാവില്ലെന്നും ധനമന്ത്രി പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ യഥാക്രമം അഞ്ചു രൂപയും 10 രൂപയും വീതം കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും നികുതി കുറയ്ക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. നികുതി കുറയ്ക്കുമെന്നാണ് ബാലഗോപാൽ ഇന്നലെ പറഞ്ഞിരുന്നത്.
കേന്ദ്രത്തിന്റെ ചുവടുപിടിച്ച് ബിജെപി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളും നികുതി കുറച്ചിട്ടുണ്ട്. ഉത്തർപ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, മണിപ്പുർ എന്നീ സംസ്ഥാനങ്ങൾ ലീറ്ററിന് 7 രൂപ വീതമാണ് കുറച്ചത്. ഉത്തരാഖണ്ഡ് രണ്ടു രൂപ കുറച്ചു.
Pingback: ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക് - IBC Live
Comments are closed.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London