ശ്രീനന്ദന്റെ ജീവിതം തിരിച്ച് പിടിക്കാൻ കൈക്കോർത്ത് നാട്. അപൂർവ രക്ത അർബുദം ബാധിച്ച ഏഴു വയസ്സുകാരന് രക്ത മൂല കോശങ്ങൾ കണ്ടെത്താൻ ശ്രമം. തിരുവനന്തപുരം എ കെ ജി സെൻററിന് സമീപമുള്ള ഹസൻമരയ്ക്കാർ ഹാളിൽ പ്രത്യേക പരിശോധന ക്യാമ്പ് പുരോഗമിക്കുന്നു. ഇന്ന് രാവിലെ മുതൽ എകെജി സെൻററിനടുത്തുള്ള ഹസ്സൻമരയ്ക്കാർ ഹാളിൽ ക്യാമ്പ് പുരോഗമിക്കുകയാണ് വൈകിട്ട് 5.30 വരെയാണ് ക്യാമ്പ് നടക്കുക. ക്യാമ്പിൽ സാമ്പിളുകൾ കൊടുക്കാൻ നിരവധിയാളുകളാണ് എത്തുന്നത്. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രഞ്ജിത്ത്-ആശ ദമ്പതിമാരുടെ മകൻ ശ്രീനന്ദനാണ് അപൂർവ്വങ്ങളിൽ അപൂർവ്വ രോഗവുമായി ആശുപത്രിയിൽ കഴിയുന്നത്. ശരീരം രക്തം ഉൽപ്പാദിപ്പിക്കാത്തത് കൊണ്ട് രക്തം മാറ്റിവച്ചാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്.
രക്തമൂലകോശം മാറ്റിവയ്ക്കുക എന്നതാണ് ഏക വഴി.അതിനായി രക്തകോശവുമായി സാമ്യമുള്ള ഒരു ദാതാവിനെ കണ്ടെത്തേണ്ടതുണ്ട്.എന്നാൽ ഇത് ലക്ഷത്തിൽ ഒന്നു മാത്രമേ ഉണ്ടാവൂ. ഇതിനായി ഒരു ദാതാവിനെ തേടുകയാണ് ക്യാമ്പിലൂടെ കുടുംബത്തിന്റെ ലക്ഷ്യം.രാജ്യത്തും രാജ്യത്തിന് പുറത്തുമുള്ള ഡോണേഴ്സ് ലിസ്റ്റിലും ശ്രീനന്ദന് യോജിച്ചത് കിട്ടാതായതോടെയാണ് ക്യാമ്പ് നടത്താൻ തീരുമാനിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London