മലപ്പുറം: കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ വാര്‍ഷിക പ്രതിനിധി സമ്മേളനം 20ന് ഞായറാഴ്ച മഞ്ചേരിയില്‍ ‘നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന സമ്മേളനം സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍ സി വി നമ്പൂതിരി ഉദ്ഘാടനം ചെയ്യും. കൊവിഡ് വ്യാപനം കാരണം ദൈനംദിന കാര്യങ്ങള്‍ നടക്കുവാന്‍ പ്രയാസപ്പെടുന്ന ക്ഷേത്രങ്ങള്‍ക്ക് സഹായം നല്‍കുന്നതിനെ സംബന്ധിച്ചും ക്ഷേത്ര ജീവനക്കാരുടെ സാമ്പത്തിക സ്ഥിരതക്കുമുള്ള പദ്ധതികള്‍ സമ്മേളനം ആസൂത്രണം ചെയ്യും. അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കള്‍ തിരിച്ചെടുക്കുന്നതിനായി സംസ്ഥാന തലത്തില്‍ രൂപം കൊടുത്ത ലീഗല്‍ സെല്ലിന്റെ ജില്ലാ രൂപീകരണവും സമ്മേളനത്തില്‍ പ്രഖ്യാപിക്കും. സമിതി സംസ്ഥാന സത്സംഗ് പ്രമുഖ് എം കൃഷ്ണപ്രഗീഷ്, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.
© 2019 IBC Live. Developed By Web Designer London