കേരളത്തെ വൻവിലക്കയറ്റം ബാധിച്ചിട്ടില്ലെന്നും ചുരുക്കം ഉത്പന്നങ്ങളുടെ വില മാത്രമാണ് കൂടിയതെന്നും ഭക്ഷ്യ പൊതുവിരണ മന്ത്രി ജി.ആർ അനിൽ. സംസ്ഥാനത്ത് പൊതുവിതരണ രംഗത്തെ ഇടപെടലാണ് സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്തിയത്. കേരളത്തിലെ 500 ഓളം മൊത്തവ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി. സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റമില്ല. കാലാവസ്ഥാ വ്യതിയാനം അയൽ സംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് കേരളത്തിൽ വിലക്കയറ്റമുണ്ടാക്കുന്നത്. കേരളത്തെ വൻവിലക്കയറ്റം ബാധിച്ചിട്ടില്ല. ചുരുക്കം ചില ഉത്പന്നങ്ങളുടെ വില മാത്രമാണ് കൂടിയത്. ജയ അരി റേഷൻ കടകൾ വഴി വിതരണത്തിനെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. എഫ്സിഐ ഗോഡൗണുകളിൽ അരി എത്തി, 60 ശതമാനം റേഷൻ കടകളിലും അരി വിതരണത്തിന് എത്തും.
കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയൽ സംസ്ഥാനങ്ങൾ ഭക്ഷ്യമന്ത്രി നേരിട്ട് സന്ദർശിക്കും. ആദ്യപടിയായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആന്ധ്രയിലേക്ക് പോകുകയാണ്. അവിടുത്തെ പ്രതിസന്ധി നേരിട്ട് വിലയിരുത്തും . അയൽ സംസ്ഥാനങ്ങളിലെ മഴയ്ക്ക് പുറമേ വൈദ്യുതി , പ്രോസസിങ് ചാർജ് എന്നിവയും തിരിച്ചടിയായി എന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London