തിരുവനന്തപുരം: സഞ്ചാരികളായ സ്ത്രീകളായ സ്ത്രികള്ക്ക സുരക്ഷിത താമസമൊരുക്കി പിങ്ക് റൂം പദ്ധതി.’സെലക്ട് റൂം’ എന്ന പദ്ധതിയുടെ മേധാവികളിലൊരാളായ ക്രിസ്റ്റി ജോണ്സണ് നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിയായ ക്രിസ്റ്റിന് കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് വര്‍ഷങ്ങളായി. വനിതാ വിനോദസഞ്ചാരികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംസ്ഥാന തലസ്ഥാനത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു സേവനം ആരംഭിക്കാന്‍ ക്രിസ്റ്റി തീരുമാനിച്ചത്. സ്വിസ് വനിതയെ സ്ത്രീകള്‍ക്കായി ഒരു താമസ സ്ഥലം എന്ന ചിന്തയിലേക്കെത്തിച്ചത്. അങ്ങനെ തിരുവനന്തപുരത്ത് സഞ്ചാരികളായ സ്ത്രീകള്‍ക്കായി ‘പിങ്ക് റൂം’ ഒരുങ്ങി.
‘സെലക്ട് റൂം’ എന്ന പദ്ധതിക്കു കീഴിലാണ് പിങ്ക് റൂം സേവനവും ആരംഭിച്ചിരിക്കുന്നത്. സ്ത്രീകളായ സഞ്ചാരികളുടെ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കണമെന്നതാണ് പിങ്ക് റൂം എന്ന ആശയം കൊണ്ട് താന്‍ ഉദ്ദേശിക്കുന്നതെന്ന് അവര്‍ പറയുന്നു.
‘വനിതാ വിദേശ ടൂറിസ്റ്റുകള്‍ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ഐടി പ്രൊഫഷണലുകളും ഈ മുറികള്‍ തിരഞ്ഞെടുക്കുന്നുണ്ട്,” ക്രിസ്റ്റിന് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അവിടെ താമസക്കാരായെത്തുന്ന സ്ത്രീകള്‍ക്ക് എല്ലാവിധ സേവനങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. സിസി ടിവി ക്യാമറകള്‍, മുഴുവന്‍ സമയ പരിചാരകര്‍, വസ്ത്രം കഴുകാനാുള്ള ആളുകള്‍, ഭക്ഷണം തുടങ്ങി എല്ലാം ഇവിടെ ലഭ്യമാണ്.
‘ഭക്ഷണം നല്കുന്നതിനാല് സ്ത്രീകള്‍ക്ക് അതിനായി പുറത്തുപോകേണ്ട ആവശ്യം വരുന്നില്ല. കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും പിങ്ക് റൂം സര്‍വീസ് തുടങ്ങാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലും ഇതേക്കുറിച്ച് ചിന്തിക്കുന്നുണ്ട്,” ക്രിസ്റ്റി ജോണ്സണ് പറയുന്നു.
© 2019 IBC Live. Developed By Web Designer London