തിരൂര്‍: ഗള്‍ഫ് മാര്‍ക്കറ്റിലെ രണ്ട് പോലീസ് വളണ്ടിയര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുര്ന്ന് തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് തീരുമാനം. കഴിഞ്ഞ രാത്രിയോടെയാണ് തീരുമാനം. തിരൂര്‍ സി.ഐ ഫര്‍ഷാദ്, നഗരസഭാ സെക്രട്ടറി എസ്.ബിജു എന്നിവരുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. നിരന്തരമായ ആരോഗ്യ ജാഗ്രതാ ലംഘനത്തെ തുടര്‍ന്ന് ഗള്‍ഫ് മാര്‍ക്കറ്റിലും പച്ചക്കറി മാര്‍ക്കറ്റിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തിങ്കളാഴ്ച നഗരസഭയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. രാവിലെ പത്തു മുതല്‍ വൈകീട്ട് ആറു മണി വരെ കടകള്‍ പ്രവര്‍ത്തിക്കാനായിരുന്നു അനുമതി നല്‍കിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായാല്‍ ഗള്‍ഫ് മാര്‍ക്കറ്റും പച്ചക്കറി മാര്‍ക്കറ്റും അടച്ചിടുമെന്നും യോഗത്തില്‍ നഗരസഭാ സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അതിന് പിന്നാലെ പോലീസ് വളണ്ടിയര്‍മാരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതോടെ ഗള്‍ഫ് മാര്‍ക്കറ്റ് അടക്കാന്‍ അസോസിയേഷന് തീരുമാനിക്കുകയായിരുന്നു. നേരത്തെ കോവിഡ് വ്യാപന സാധ്യത മുന്നില്‍ കണ്ട് ഔദ്യോഗിക ലോക്ഡൌണിന് മുമ്പ് തന്നെ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ച് വ്യാപാരികള്‍ മാതൃകയായിരുന്നു.
© 2019 IBC Live. Developed By Web Designer London