തലസ്ഥാനത്ത് കൊവിഡ് രോഗികള്‍ കുതിച്ചുയരുന്നു. ക്രിട്ടിക്കല്‍ നിയന്ത്രിത മേഖലകള്‍ക്ക് പുറത്തേക്കും രോഗവ്യാപനം തുടരുന്നത് ആരോഗ്യ വകുപ്പിന് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ജില്ലയില്‍ 3167 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ജൂലൈയില്‍ മാത്രം തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്യപ്പട്ടത് 4531 കേസുകളാണ്. ഇതോടെ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. ജൂലൈയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 23 ശതമാനവും തിരുവനന്തപുരത്ത് നിന്നാണ്.
സംസ്ഥാനത്ത് ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയപ്പെട്ട ജൂലൈയില്‍ 23 ശതമാനം രോഗികളും തിരുവനന്തപുരത്താണ്. ജൂണ്‍ 30ന് ജില്ലയില്‍ 97 പേര് മാത്രമായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. പിന്നീടാണ് ഉറവിടമറിയാതെ മണക്കാടും വിഎസ്എസ്സിയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അഞ്ചാം തീയതിയോടെ പുന്തൂറയിലും പുല്ലുവിളയിലും രോഗികളുടെ എണ്ണമുയര്‍ന്നു. പത്താം തീയതി 129 കേസുകളും 14ന് 200 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 16ന് 339 കൊവിഡ് രോഗികള്‍. 246 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച 17ന് പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം സ്ഥീരീകരിച്ചു. ലാര്‍ജ്ജ് ക്ലസ്റ്ററുകള്‍ക്ക് പുറമേ ബീമാപള്ളി വലിയതുറ, അടിമലത്തുറ, പൊരുമാതുറ, അഞ്ചുതെങ്ങ്, പൊഴിയൂര്‍ തുടങ്ങിയ ലിമിറ്റഡ് ക്ലസ്റ്റുകളും രൂപപ്പെട്ടു.
© 2019 IBC Live. Developed By Web Designer London