കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആർഡി. കേന്ദ്രങ്ങളിലും ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് https://admissions.keralauniverstiy.ac.in വഴി അപേക്ഷിക്കാം.കോളജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതില്ല. കമ്യൂണിറ്റി ക്വാട്ട പ്രവേശനം സംബന്ധിച്ച മാർഗനിർദേശങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും.
മാനേജ്മെന്റ്ക്വാട്ട, കമ്യൂണിറ്റി ക്വാട്ട, സ്പോർട്സ് ക്വാട്ട, ഭിന്നശേഷിയുള്ളവർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പെടെ എല്ലാവരും ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം. സ്പോർട്സ് ക്വാട്ട പ്രവേശത്തിനുള്ള രജിസ്ട്രേഷൻ ഓൺലൈനായി നടത്തും. മെറിറ്റ് സീറ്റുകളിലേക്കും എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. സംവരണ സീറ്റുകളിലേക്കും ഏകജാലകം വഴിയാണ് അലോട്ട്മെന്റ്.
സഹായങ്ങൾക്ക്: 8281883052, 8281883053. 9188524610 (വാട്സാപ്പ്).
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London