മദ്യാസക്തി ഉള്ളവർക്ക് മദ്യം കുറിപ്പടിയായി എഴുതി നല്‍കണമെന്ന ഉത്തരവിനെതിരെ കെ.ജി.എം.ഒ.എ പ്രതിഷേധം. കെ.ജി.എം.ഒ.എ നാളെ കരിദിനം ആചരിക്കും. മദ്യാസക്തിയുള്ളവര്‍ക്ക് കുറിപ്പടി നല്കിയാല് മദ്യം ലഭ്യമാക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതിനെതിരെ കെ.ജി.എം.ഒ രംഗത്തും വന്നിരുന്നു. മദ്യത്തിന് മരുന്ന് മദ്യമല്ലെന്നും അതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തി. അതിന്റെ ഭാഗമായാണ് നാളെ കരിദിനം ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മദ്യാസക്തിക്ക് മരുന്നായി മദ്യം നല്കുന്ന കാര്യം പരിഗണിക്കുമെന്ന പ്രഖ്യാപനം അസാധ്യവും അശാസ്ത്രീയവും അധാര്‍മികവുമാണെന്നും കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തി. തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London