കിഫ്ബിക്കെതിരായ അന്വേഷണത്തിൽ ഇ ഡിക്ക് വിവരങ്ങൾ കൈമാറി റിസർവ് ബാങ്ക്. 2018 ജൂൺ ഒന്നിന് ആണ് മസാല ബോണ്ടിന് അനുമതി നൽകിയത്. കിഫ്ബിക്ക് നൽകിയത് നിയമപ്രകാരമുള്ള അനുമതിയെന്നും ബാങ്ക് വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ലഭിക്കേണ്ട എല്ല അനുമതികളും കിഫ്ബി നേടിയിട്ടുണ്ട്. മറ്റ് എന്തെങ്കിലും അനുമതി ആവശ്യമുണ്ടെങ്കിൽ അത് ഉറപ്പിക്കേണ്ട ബാധ്യത കിഫ്ബിക്കാണ്. ഭരണഘടനാ വ്യവസ്ഥകൾ ബാധകമോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ആർബിഐക്കില്ല.
വായ്പ കൈകാര്യം ചെയ്യുന്ന ബാങ്കിനാണ് അനുമതി ഉണ്ടോ എന്ന് ഉറപ്പാക്കേണ്ട ബാധ്യത. ആർബിഐ നൽകുന്ന അനുമതി വായ്പ ശേഷിക്കുള്ള സാക്ഷ്യപത്രമല്ലെന്നും വിശദീകരണം. തങ്ങൾക്ക് മറ്റു ബാധ്യതകളില്ല. വിദേശ നാണ്യ ചട്ടം അടക്കം ലംഘിച്ചുവെന്ന ആരോപണമാണ് കിഫ്ബിക്ക് എതിരെ ഇ ഡി ഉന്നയിക്കുന്നത്. സെബി അടക്കമുള്ള സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച ചോദ്യങ്ങൾ ഇ ഡി നൽകിയിട്ടുണ്ടെന്നും വിവരം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London