ഉത്തർപ്രദേശ്: ദുർമന്ത്രവാദത്തിനായി ആറുവയസുകാരിയെ കൊന്ന് കരളും ശ്വാസ കോശവും പുറത്തെടുത്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ദീപാവലി ദിവസം കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ചയാണ് കിട്ടിയത്. പെൺകുട്ടി ബലാത്സംഗത്തിനു ഇരയായതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.
ദീപാവലി ഒരുക്കങ്ങൾക്കിടെ ഗ്രാമത്തിലെ കർഷകനായ കരൺ സങ്വാറിൻറെ മകളെ വൈകീട്ട് വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് ബന്ധുക്കൾ സമീപത്തെ വനപ്രദേശങ്ങളിലടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേ ദിവസം ചില ഗ്രാമവാസികളാണ് വഴിയരികിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
പെൺകുട്ടിയുടെ ഗ്രാമത്തിലെ കുട്ടികളില്ലാത്ത ദമ്പതികൾ കുട്ടിയുടെ അയൽവാസികളായ രണ്ട് പേർക്ക് 1,000 രൂപ നൽകി. ഇവരാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മദ്യപിച്ചിരുന്ന ഇവർ കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു. തുടർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കരൾ അറുത്ത് മാറ്റി മന്ത്രവാദത്തിനായി ദമ്പതികൾക്ക് നൽകി. സംഭവുമായി ബന്ധപ്പെട്ട് അയൽവാസികളായ അങ്കുർ, ബീരാൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. 1999ൽ വിവാഹിതനായ പരശുറാമിന് മക്കളില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London